ലാലേട്ടൻ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിക്കാൻ കാരണം ഇതാണ് | filmibeat Malayalam

Filmibeat Malayalam 2018-01-09

Views 280


Mohanlal's role in Kayamkulam Kochunni is revealed, Roshan Andrews facebook post getting viral

നിവിന്‍ പോളിയുടെ പുതിയ സിനിമയായ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒരുമിച്ചെത്തിയാല്‍ അത് തകര്‍ക്കുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍.ഏട്ടനും അച്ചായനും ഒരുമിച്ചാല്‍ അത് അഡാര്‍ ഐറ്റമായിരിക്കും. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ കൊച്ചുണ്ണിക്ക് വേണ്ടി വഴി മാറുമെന്നുമായിരുന്നു ആരാധകരുടെ വാദം. എന്തായാലും നിവിന്‍ പോളിയുടെയും മോഹന്‍ലാലിന്‍റെയും ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. കൊച്ചുണ്ണിയായി വേഷമിടുന്നത് നിവിന്‍ പോളിയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മോഹന്‍ലാലും എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

Share This Video


Download

  
Report form
RELATED VIDEOS